ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം

ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം
Jul 31, 2026 09:28 AM | By PointViews Editor

        കേരളത്തിൽ ഉൾപ്പെടെയുള്ള പരിസ്ഥിതി ലോല പ്രദേശ പരിധിയിൽ മാറ്റം വരുത്താതെ കേന്ദ്രം വീണ്ടും പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം ഇറക്കി. 2014 മുതൽ ഇത് ഏഴാം തവണയാണ് കരട് വിജ്ഞാപനം ഇറക്കുന്നത്. സംസ്ഥാനങ്ങൾ നൽകിയ നിർദ്ദേശങ്ങളും ആറാമത്തെ വിജ്ഞാപനത്തിലെ പിഴവുകളും വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച സമിതിയുടെ പരിഗണനയിലാണ്. അതിനാലാണ് വീണ്ടും കരട് വിജ്ഞാപനം ചെയ്യുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2013 നവംബർ 13ന് ഇറക്കിയ ഉത്തരവാണ് ഇപ്പോൾ പ്രാബല്യത്തിൽ ഉള്ളത്. ഈ ഉത്തരവിൽ കേരളത്തിനായി 2018 ഡിസംബറിൽ ഭേദഗതി വരുത്തി.അതനുസരിച്ച് 9993.7 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ബാധകമാകുന്ന ഇ എസ് എ മേഖല ഉള്ളത്.

കേരളത്തിൽ 131 വില്ലേജുകളിലായി വനഭൂമി ഉൾപ്പെടെ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇടുക്കി വയനാട് ജില്ലകളിലെ 31 വില്ലേജുകളെ ഇഎസ് എ പരിധിയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.

ഉപഗ്രഹ സർവേയ്ക്കും പ്രദേശങ്ങളിൽ നേരിട്ടുള്ള പരിശോധനകൾക്കും ശേഷം സംസ്ഥാനത്ത് ഇ എസ് എ പരിധിയിൽ 8590.69 കിലോമീറ്റർ ആയി ചുരുക്കണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവയെ സംരക്ഷിച്ചുകൊണ്ട് വനമേഖലകൾ മാത്രം ഇഎസ് എ ആക്കുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യം. എന്നാൽ വയനാട്ടിലെയും ഇടുക്കിയിലെയും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകൾ ഒഴിവാക്കാൻ കഴിയില്ലെന്ന് നിലപാടിലാണ് കേന്ദ്ര സമിതി. കേരളത്തിന് പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി 56825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പശ്ചിമഘട്ടത്തിൽ ആകെ ഇഎസ് എ ആയി ഉൾപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിലുള്ള കരടിനെ കുറിച്ച് 60 ദിവസത്തിനകം പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാം. ഇമെയിൽ [email protected]

For the seventh time, the central government is putting a draft notification in the farmer's porridge. It is also trying to silence those who respond.

Related Stories
ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?

Jul 31, 2026 05:12 PM

ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?

ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി...

Read More >>
കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.

Jul 31, 2026 11:35 AM

കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.

കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ...

Read More >>
ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.

Jul 31, 2026 06:25 AM

ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.

ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ്...

Read More >>
കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

Jul 30, 2026 02:00 PM

കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

കളത്തിൽ കടുവയും പിന്നെ കണ്ണൂർ...

Read More >>
വനം വകുപ്പും - പഞ്ചായത്തും  ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി യോഗം

Jul 30, 2026 07:57 AM

വനം വകുപ്പും - പഞ്ചായത്തും ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി യോഗം

വനം വകുപ്പും - പഞ്ചായത്തും ജാഗ്രത പാലിക്കാൻ കേളകത്ത് ജനജാഗ്രതാ സമിതി...

Read More >>
കൊട്ടിയൂരിൽ 150 ശുചിമുറികൾ നിർമിക്കും.

Jul 30, 2026 07:41 AM

കൊട്ടിയൂരിൽ 150 ശുചിമുറികൾ നിർമിക്കും.

കൊട്ടിയൂരിൽ 150 ശുചിമുറികൾ...

Read More >>
Top Stories